Thursday, April 1, 2010

വെളുക്കാന്‍ തേച്ചത് പാടായേനെ !!

കേരളത്തിലെ പ്രശസ്തമായ കോളേജില്‍ നിന്നു ബിരുദം നല്ലമാര്‍ക്കൊടെ പാസായി ഉപരിപടനത്തിനുള്ള അപേക്ഷയും കൊടുത്തു കാത്തിരിപ്പാണ് ശ്രീകുട്ടി .എത്ര നല്ലമാര്‍ക്കുന്ടെന്നു പറഞ്ഞാലും എല്ലാ ഗവണ്‍മെന്‍റ് കോളേജിലും ആകെ പത്തു സീറ്റെ കാണൂ .അതില്‍ ആറെണ്ണം പിന്നോക്കസംവരണ സീറ്റാണ് ബാക്കി നാലെണ്ണം, അതില്‍ രണ്ടു സ്പോര്‍ട്സ് കോട്ട ,പിന്നെ രണ്ടു അതിനെത്ര പേര്‍.........ജീവിതത്തിലാദ്യമായി ജനറല്‍ വിഭാഗത്തില്‍ ജനിച്ചതിനു സഗ്ഗടവും ആരോടെന്നില്ലാതെ ദേഷ്യവും തോന്നി ..........

തന്‍റെ കൂടെ പഠിച്ചതാണ് സവിത എന്ന സവി അവള്‍ക്കു മാര്‍ക്ക് തീരെ കുറവാണ് ജസ്റ്റ്‌ പാസ് .......പക്ഷെ അവള്‍ക്കു നല്ല കോളേജില്‍ തന്നെ അഡ്മിഷന്‍ കിട്ടി .കൂടെ പഠിച്ച സംവരണ സമുദായത്തില്‍ പെട്ട മാര്‍ക്ക് കുറഞ്ഞവര്‍ക്കെല്ലാം അഡ്മിഷന്‍ കിട്ടി താന്‍ മാത്രം നല്ല മാര്‍ക്കുടായിട്ടും കോളേ ജുകളായ കോളേജുകളില്‍ ഇന്‍റെര്‍വ്യൂ എന്ന പേരില്‍ കയറിയിറങ്ങുന്നു ...........

എവിടെയും അഡ്മിഷന്‍ കിട്ടില്ലെന്നുറപ്പായ്പ്പോള്‍ ശ്രീ കുട്ടിയെ അവളുടെ അമ്മാവന്‍ തമിഴ്നാട്ടിലെ ഒരു കോളേജില്‍ ചേര്‍ത്തു.തമിഴ്നാട് എന്ന് കീട്ടപോഴേ ശ്രീകുട്ടി ഒന്ന് ഭയന്നു വേറൊന്നും കൊണ്ടല്ല തമിഴ് ഭാഷ തന്നെ പ്രശനം .ഇതുവരെ ഒരു തമിഴ് സിനിമ പോലും കണ്ടട്ടില്ല പിന്നെങ്ങനെ ...............പഠിക്കണമേഗ്ഗില്‍ ഇങ്ങനൊന്നും വിചാരിചിട്ടുകാര്യമില്ല ഇനി ഇവിടുത്തെ കോളേജില്‍ കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും പ്രതിക്ഷികേണ്ട ........ഇനി തമിഴ് അറിയില്ലെന്ന് പറഞ്ഞ് ഇവിടിരുന്നാല്‍ എതെന്ഗ്ഗിലും കോന്തന്റെ കൂടെ കേട്ടിച്ചുവിടും ...അതുപാടില്ല തമിഴെന്ഗ്ഗില്‍ ത്മിഴ് പഠിച്ചാ പോരെ എന്തായാലും കല്യാണം വേണ്ട !

പേടിച്ചും പരിഭ്രമിച്ചും ശ്രീ കുട്ടി കോളേജില്‍ ചേര്‍ന്നു എല്ലാം തമിഴ് കുട്ടികള്‍ ഒരു മലയാളി പോലുമില്ല
ക്ലാസ് തുടങ്ങി ഒരു സര്‍ വന്നു എന്തൊക്കെയോ പറഞ്ഞു................വേണ്ടായിരുന്നു
ഇന്ത ക്ലാസിലെ ഒരു മലയാളിതാനിരുക്ക് നീങ്ഗ അന്തപൊണ ഹെല്പ് പണ്ണണം ..........എന്നമ്മാ പുരിയിതാ
എന്താപ്പാ ഈ പറഞ്ഞത് മലയാളി ,ഹെല്പ് ഇത്രയും മനസിലായി അപ്പൊ തന്നെ പറ്റിയാണ് .സാരമില്ല പതുക്കെ പഠിക്കാം ............
ആരും മിണ്ടുന്നില്ലല്ലോ ..............തമിഴ് പഠിച്ചേ പറ്റൂ ..............
ഒരുദിവസം ലാബില്‍ ചെന്നപോഴാനു പണി പാളിയത്.............ഒര്ര്‍ഗാനിക് ലാബില്‍ ഒരു സാള്‍ട്ട് തന്നിട്ട് അതിന്റെ സാച്ചുറേഷന്‍ ടെസ്റ്റ്‌ നടത്താന്‍ പറഞ്ഞു ,ശ്രീകുട്ടി വേഗം തന്നെ ചെയ്തു .സര്‍ ചോദിച്ചു യാരെല്ലാം പണ്ണി മുടിചാച്ചു ?ശ്രീ ഒന്നും മിണ്ടിയില്ല മിണ്ടണമേന്ഗ്ഗില്‍ സംഭവം മനസിലാവണ്ടേ ?
സര്‍ അടുത്തുവന്നു ചോദിച്ചു ഏമ്മ ഉണകെന്ന കാത് കേക്കാതാ ....................എന്ന സാള്‍ട്ട് കരയിതാ .........................ശ്രീകുട്ടി ഞെട്ടി ഈ സാള്‍ട്ട് എങ്ങനെയാ കരയുക ഈശ്വര ഇതിനു ജീവനുണ്ടോ ........ദേഹ മാസകാലം വിയര്‍ക്കാന്‍ തുടങ്ങി ..............എന്നമ്മാ കരയിതാ ..............ശ്രീ കരയാന്‍ തുടങ്ങി ഇല്ല സര്‍ ഇന്ത സാള്‍ട്ട് കരയലെ .............
കരയലയ പാറ് ഉണ്നോടെ ടെസ്റ്റ്‌ ടുബിലെ സാള്‍ട്ട് ഇല്ലയെ സാള്‍ട്ട് കരന്ജിടിച്ചു താനേ ?നീ എതുക്ക്‌ അഴുറേന്‍.........
ദൈവമേ ഞാന്‍ അഴുകിയോ ?
സാള്‍ട്ട് ടിസോള്‍വ് ആയോ എന്ന ചോദിച്ചേ ഒരു തമിഴന്‍ അറിയാവുന്ന മലയാളത്തില്‍ പറഞ്ഞോപ്പിച്ചു .
കൊള്ളാം കരഞ്ഞാല്‍ അഴുകല്‍,ഡിസോല്‍വായാല്‍ കരഞ്ഞു ...............ഇതെന്തു ഭാഷ ..........പഠിച്ചേ ഒക്കൂ ഇല്ലെഗ്ഗില്‍ ആകെ നാണം കെടും.
ശ്രീകുട്ടി കുത്തിയിരുന്നു തമിള്‍ സീരിയലും സിനിമയും കണ്ടു കുറേശെ തമിള്‍ പറയാന്‍ പഠിച്ചു .
ഇനി പഠിച്ചത് ആരൂടെങ്ങിലും ഒന്ന് പറയണ്ടേ അവസാനം ഒരാളെ കിട്ടി ശ്രീടെ ക്ലാസ്സില്‍ തന്നെയുള്ള ഒരുകുട്ടി
അവനോടു ചോദിച്ചു ഉഗ്ഗവീട് എന്ഗിരുക്കു?
ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു നല്ലരുക്കെ
ഓഹോ അങ്ങനെയും ഒരു സ്ഥലമോ ?
എന്തായാലും അടുത്ത ചോദ്യത്തിനു റെഡിയായി ശ്രീകുട്ടി ...........ഉന്ഗ വീട് ചിന്ന വീടാ പെരിയ വീടാ?
അവന്‍ ചെറുതായൊന്നു ഞെട്ടി പതുക്കെ തിരിഞ്ഞു ചുറ്റും നോക്കി എന്നിട്ട് ചൂടായിക്കൊണ്ട് പറഞ്ഞു എന്ഗപ്പാ റൊമ്പ നല്ലാവര് അവന്ഗളുക്ക് ചിന്ന വീടെല്ലാം കെടയാത് സരിയാ ............
എന്താ സംഭവിച്ചതെന്നറിയാതെ മിഴിച്ചു നില്‍കുമ്പോള്‍ ഒരു കുട്ടി പറഞ്ഞു തമിഴിലെ ചിന്നവീടെട്ര കീപ്‌ ഹൌസ് ...........നീങ്ഗ അവനോടെ അമ്മ അപ്പവോടെ കീപാ എന കേട്ടെ ...........പുരിയിതാ അന്തപയ്യാന്‍ ഉണ്ഗ്ഗലെ അടിക്കിലയെ അതെ പെരിയ വിഷയം ...............
ശ്രീ ഒന്ന് ഞെട്ടി എന്‍റെ ദൈവമേ വെളുക്കാന്‍ തേച്ചത് പാണ്ട് അല്ല പാടായെന്നെ .................