Thursday, April 1, 2010

വെളുക്കാന്‍ തേച്ചത് പാടായേനെ !!

കേരളത്തിലെ പ്രശസ്തമായ കോളേജില്‍ നിന്നു ബിരുദം നല്ലമാര്‍ക്കൊടെ പാസായി ഉപരിപടനത്തിനുള്ള അപേക്ഷയും കൊടുത്തു കാത്തിരിപ്പാണ് ശ്രീകുട്ടി .എത്ര നല്ലമാര്‍ക്കുന്ടെന്നു പറഞ്ഞാലും എല്ലാ ഗവണ്‍മെന്‍റ് കോളേജിലും ആകെ പത്തു സീറ്റെ കാണൂ .അതില്‍ ആറെണ്ണം പിന്നോക്കസംവരണ സീറ്റാണ് ബാക്കി നാലെണ്ണം, അതില്‍ രണ്ടു സ്പോര്‍ട്സ് കോട്ട ,പിന്നെ രണ്ടു അതിനെത്ര പേര്‍.........ജീവിതത്തിലാദ്യമായി ജനറല്‍ വിഭാഗത്തില്‍ ജനിച്ചതിനു സഗ്ഗടവും ആരോടെന്നില്ലാതെ ദേഷ്യവും തോന്നി ..........

തന്‍റെ കൂടെ പഠിച്ചതാണ് സവിത എന്ന സവി അവള്‍ക്കു മാര്‍ക്ക് തീരെ കുറവാണ് ജസ്റ്റ്‌ പാസ് .......പക്ഷെ അവള്‍ക്കു നല്ല കോളേജില്‍ തന്നെ അഡ്മിഷന്‍ കിട്ടി .കൂടെ പഠിച്ച സംവരണ സമുദായത്തില്‍ പെട്ട മാര്‍ക്ക് കുറഞ്ഞവര്‍ക്കെല്ലാം അഡ്മിഷന്‍ കിട്ടി താന്‍ മാത്രം നല്ല മാര്‍ക്കുടായിട്ടും കോളേ ജുകളായ കോളേജുകളില്‍ ഇന്‍റെര്‍വ്യൂ എന്ന പേരില്‍ കയറിയിറങ്ങുന്നു ...........

എവിടെയും അഡ്മിഷന്‍ കിട്ടില്ലെന്നുറപ്പായ്പ്പോള്‍ ശ്രീ കുട്ടിയെ അവളുടെ അമ്മാവന്‍ തമിഴ്നാട്ടിലെ ഒരു കോളേജില്‍ ചേര്‍ത്തു.തമിഴ്നാട് എന്ന് കീട്ടപോഴേ ശ്രീകുട്ടി ഒന്ന് ഭയന്നു വേറൊന്നും കൊണ്ടല്ല തമിഴ് ഭാഷ തന്നെ പ്രശനം .ഇതുവരെ ഒരു തമിഴ് സിനിമ പോലും കണ്ടട്ടില്ല പിന്നെങ്ങനെ ...............പഠിക്കണമേഗ്ഗില്‍ ഇങ്ങനൊന്നും വിചാരിചിട്ടുകാര്യമില്ല ഇനി ഇവിടുത്തെ കോളേജില്‍ കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും പ്രതിക്ഷികേണ്ട ........ഇനി തമിഴ് അറിയില്ലെന്ന് പറഞ്ഞ് ഇവിടിരുന്നാല്‍ എതെന്ഗ്ഗിലും കോന്തന്റെ കൂടെ കേട്ടിച്ചുവിടും ...അതുപാടില്ല തമിഴെന്ഗ്ഗില്‍ ത്മിഴ് പഠിച്ചാ പോരെ എന്തായാലും കല്യാണം വേണ്ട !

പേടിച്ചും പരിഭ്രമിച്ചും ശ്രീ കുട്ടി കോളേജില്‍ ചേര്‍ന്നു എല്ലാം തമിഴ് കുട്ടികള്‍ ഒരു മലയാളി പോലുമില്ല
ക്ലാസ് തുടങ്ങി ഒരു സര്‍ വന്നു എന്തൊക്കെയോ പറഞ്ഞു................വേണ്ടായിരുന്നു
ഇന്ത ക്ലാസിലെ ഒരു മലയാളിതാനിരുക്ക് നീങ്ഗ അന്തപൊണ ഹെല്പ് പണ്ണണം ..........എന്നമ്മാ പുരിയിതാ
എന്താപ്പാ ഈ പറഞ്ഞത് മലയാളി ,ഹെല്പ് ഇത്രയും മനസിലായി അപ്പൊ തന്നെ പറ്റിയാണ് .സാരമില്ല പതുക്കെ പഠിക്കാം ............
ആരും മിണ്ടുന്നില്ലല്ലോ ..............തമിഴ് പഠിച്ചേ പറ്റൂ ..............
ഒരുദിവസം ലാബില്‍ ചെന്നപോഴാനു പണി പാളിയത്.............ഒര്ര്‍ഗാനിക് ലാബില്‍ ഒരു സാള്‍ട്ട് തന്നിട്ട് അതിന്റെ സാച്ചുറേഷന്‍ ടെസ്റ്റ്‌ നടത്താന്‍ പറഞ്ഞു ,ശ്രീകുട്ടി വേഗം തന്നെ ചെയ്തു .സര്‍ ചോദിച്ചു യാരെല്ലാം പണ്ണി മുടിചാച്ചു ?ശ്രീ ഒന്നും മിണ്ടിയില്ല മിണ്ടണമേന്ഗ്ഗില്‍ സംഭവം മനസിലാവണ്ടേ ?
സര്‍ അടുത്തുവന്നു ചോദിച്ചു ഏമ്മ ഉണകെന്ന കാത് കേക്കാതാ ....................എന്ന സാള്‍ട്ട് കരയിതാ .........................ശ്രീകുട്ടി ഞെട്ടി ഈ സാള്‍ട്ട് എങ്ങനെയാ കരയുക ഈശ്വര ഇതിനു ജീവനുണ്ടോ ........ദേഹ മാസകാലം വിയര്‍ക്കാന്‍ തുടങ്ങി ..............എന്നമ്മാ കരയിതാ ..............ശ്രീ കരയാന്‍ തുടങ്ങി ഇല്ല സര്‍ ഇന്ത സാള്‍ട്ട് കരയലെ .............
കരയലയ പാറ് ഉണ്നോടെ ടെസ്റ്റ്‌ ടുബിലെ സാള്‍ട്ട് ഇല്ലയെ സാള്‍ട്ട് കരന്ജിടിച്ചു താനേ ?നീ എതുക്ക്‌ അഴുറേന്‍.........
ദൈവമേ ഞാന്‍ അഴുകിയോ ?
സാള്‍ട്ട് ടിസോള്‍വ് ആയോ എന്ന ചോദിച്ചേ ഒരു തമിഴന്‍ അറിയാവുന്ന മലയാളത്തില്‍ പറഞ്ഞോപ്പിച്ചു .
കൊള്ളാം കരഞ്ഞാല്‍ അഴുകല്‍,ഡിസോല്‍വായാല്‍ കരഞ്ഞു ...............ഇതെന്തു ഭാഷ ..........പഠിച്ചേ ഒക്കൂ ഇല്ലെഗ്ഗില്‍ ആകെ നാണം കെടും.
ശ്രീകുട്ടി കുത്തിയിരുന്നു തമിള്‍ സീരിയലും സിനിമയും കണ്ടു കുറേശെ തമിള്‍ പറയാന്‍ പഠിച്ചു .
ഇനി പഠിച്ചത് ആരൂടെങ്ങിലും ഒന്ന് പറയണ്ടേ അവസാനം ഒരാളെ കിട്ടി ശ്രീടെ ക്ലാസ്സില്‍ തന്നെയുള്ള ഒരുകുട്ടി
അവനോടു ചോദിച്ചു ഉഗ്ഗവീട് എന്ഗിരുക്കു?
ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു നല്ലരുക്കെ
ഓഹോ അങ്ങനെയും ഒരു സ്ഥലമോ ?
എന്തായാലും അടുത്ത ചോദ്യത്തിനു റെഡിയായി ശ്രീകുട്ടി ...........ഉന്ഗ വീട് ചിന്ന വീടാ പെരിയ വീടാ?
അവന്‍ ചെറുതായൊന്നു ഞെട്ടി പതുക്കെ തിരിഞ്ഞു ചുറ്റും നോക്കി എന്നിട്ട് ചൂടായിക്കൊണ്ട് പറഞ്ഞു എന്ഗപ്പാ റൊമ്പ നല്ലാവര് അവന്ഗളുക്ക് ചിന്ന വീടെല്ലാം കെടയാത് സരിയാ ............
എന്താ സംഭവിച്ചതെന്നറിയാതെ മിഴിച്ചു നില്‍കുമ്പോള്‍ ഒരു കുട്ടി പറഞ്ഞു തമിഴിലെ ചിന്നവീടെട്ര കീപ്‌ ഹൌസ് ...........നീങ്ഗ അവനോടെ അമ്മ അപ്പവോടെ കീപാ എന കേട്ടെ ...........പുരിയിതാ അന്തപയ്യാന്‍ ഉണ്ഗ്ഗലെ അടിക്കിലയെ അതെ പെരിയ വിഷയം ...............
ശ്രീ ഒന്ന് ഞെട്ടി എന്‍റെ ദൈവമേ വെളുക്കാന്‍ തേച്ചത് പാണ്ട് അല്ല പാടായെന്നെ .................

Wednesday, March 31, 2010

ഞങ്ങളെ രക്ഷിക്കൂ .....................





ഇരുണ്ട ആ കാട് ഇപ്പോള്‍ ഓര്‍മയില്‍ പോലുമില്ല .നാളെ ഞങ്ങള്‍ ഈ ലോകത്തുനിന്ന് തന്നെ അപ്രത്യേക്ഷമായെക്കാം .എന്നിട്ട് വംശനാശം സംഭവിച്ചവരുടെ ലിസ്റ്റിലേക്ക് ഞങ്ങളുടെ പേരും കൂടി ചേര്‍ക്കാമല്ലോ അല്ലെ ? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു ?

വന്യമായ ആ സൌദര്യത്തില്‍ വിഹരിച്ചിരുന്ന ഞങ്ങളെ ആദ്യം സര്‍ക്കസിലെക്കും പിന്നീട് കാഴ്ച ബംഗ്ലാവിലെക്കും കൊണ്ടുപോയി പിന്നീട് ഞങ്ങളുടെ വാസസ്ഥലത്തെ കൈയേറി .തോലിനും മറ്റുമായി ഞങ്ങളെ ഓരോരുത്തരെയായി കൊന്നൊടുക്കി ................. എന്നിട്ട് എന്തുനേടി നിങ്ങള്‍ ? പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങള്ക്ക് വിവേകമുണ്ടെന്നു ഒരുപക്ഷെ അതാണ്‌ ഞങ്ങളുടെ നാശത്തിനു വഴിവച്ചത് ............ദൈവം നിങ്ങള്‍ക്ക് ആകഴിവ് തരാതിരുന്നെങ്ങില്‍ ഈഭൂമി ഒരിക്കലും ഞങ്ങള്‍ക്കന്യമാവില്ലയിരുന്നു ..................... ഒന്നില്ലെങ്ങിലും ഞങ്ങള്‍ നിങ്ങളുടെ ദേശിയ മൃഗമല്ലേ എന്നിട്ടാണോ ഞങ്ങള്‍ക്കീഅവസ്ഥ .................ഞങ്ങളെ സംരക്ഷിക്കാനുള്ള കടമ നിങ്ങള്‍ക്കില്ലേ ..............


ഇന്നലെ ഒരു പരസ്യത്തില്‍ ഒരു കടുവാകുഞ്ഞു അതിന്റെ അമ്മയെ കാത്തിരിക്കുന്നത് കണ്ടു അതിന്റെ ആത്മഗതം ഇങ്ങനെ "എന്റെ അമ്മയെ കാണാനില്ലല്ലോ എവിടെപോയി .................ഇനി വരുമോ ?"

പരസ്യത്തില്‍ കണ്ട കടുവാ കുഞ്ഞിന്റെ കണ്ണില്‍ കണ്ട ഭാവങ്ങള്‍ ഇതല്ലേ .............നമ്മളെ പോലെ അവര്‍ക്കും ജീവിക്കാനുള്ള അവസരം നല്‍കൂ ...................അവരെ രക്ഷിക്കൂ ........................

"സേവ് ടൈഗര്‍"



ചിത്രങ്ങള്‍ക്ക് കടപാട് -ഗൂഗിള്‍

Tuesday, March 30, 2010

എന്റെ നെഴ്സറിലെ " പെറുണ്ട് കുറെണ്ട് "...നിന്റെയോ ?

എനിക്ക് രണ്ടു ചേട്ടായിമാരാണുള്ളത് (വലിയമ്മേടെ മക്കള്‍ ) .........മനുവും വിനുവും .............ഇതില്‍ മനു ചേട്ടായി എന്നെകാളും മൂന്ന് വയസിനു മൂത്തതാണ് , വിനുവിന് എന്നെക്കാള്‍ മൂന്ന് മാസത്തെ സീനിയൊരിറ്റിയാനുള്ളത് ..........ഞങ്ങള്‍ നല്ലകൂട്ടാണ് ട്ടോ.................എന്നേക്കാള്‍ മൂത്തതാണെഗ്ഗിലും ക്ലാസ്സ്‌ വച്ച് ഞാന്‍ മുന്നിലായതുകൊണ്ട് എല്ലാരും അവനെ കളിയാക്കും അതോടെ അവന്‍ പ്രക്യാപിച്ചു "ഞാന്‍ നിന്റെ അനിയനാ ഇനി എന്നെ ചേട്ടായിന് വിളിക്കരുത് "...................

കുഞ്ഞുന്നാളില്‍ അവന്‍ അമ്മേടെ വീട്ടില്‍നിന്നാ നേഴ്സറി പോകൊണ്ടിരുന്നെ .....................ഞാന്‍ കോട്ടയതായിരുന്നു താമസം അച്ഛന്റേം അമ്മേടേം കൂടെ ..............ഓണത്തിനും ,ക്രിസ്തുമസിനും വിഷുനുമോക്കെയാണ് ഞങ്ങള്‍ കാണുന്നത് ,അതുകൊണ്ട് തന്നെ ഞങള്‍ക്ക് ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ടാവും ..................ഒരു ഓണത്തിന് നാട്ടില്‍ വന്നപ്പോള്‍ അവന്‍ വിശേഷം പറയാന്‍ തുടങ്ങി .....................എന്‍റെ നേഴ്സറിയില്‍ "പെറുണ്ട് കുറെണ്ട് "നിന്റെ സ്കൂളിലുണ്ടോ ?ഞാന്‍ അന്തം വിട്ടുപോയി അതെന്തു സാധനം അതെന്താ എന്‍റെ സ്കൂളില്‍ ഇല്ലാത്തത്.............. ? എനിക്ക്
സഗ്ഗടം വന്നു .....................ഞാന്‍ ഓടി ചെന്ന് അമ്മയോട് പറഞ്ഞു "ഞാന്‍ ഇനി കോട്ടയത്തേക്ക് വരുന്നില്ല ............എനിക്കും വിനുവിന്റെ ഒപ്പം പഠിച്ചാല്‍മതി ......................"എല്ലാരും ആകെ വല്ലാതായി എന്തുപറ്റി ഈ കുട്ടിക്ക്............. അമ്മ എന്നെ സമാധാനിപ്പിച്ചു കൊണ്ട് ചോദിച്ചു എന്താ പറ്റിയേ എന്‍റെ കുഞ്ഞിനു ഞാന്‍ പറഞ്ഞു "അവന്റെ സ്കൂളില്‍ പെറും കുറേം ഉണ്ട് എന്‍റെ സ്കൂളില്‍ ഇല്ല എനിക്കിവിടെ പഠിച്ചാല്‍ മതി എന്‍റെ സ്കൂള്‍ കൊള്ളില്ല അവിടോന്നുമില്ല ........................"അതുകേട്ടപ്പോള്‍ അമ്മയും ഒന്ന് ഞെട്ടി അതെന്തു സാധനം ? അമ്മ വേഗം അവനെ അടുത്ത് വിളിച്ചു ചോദിച്ചു എന്താ ഈ "പെറും കുറേം?" അവന്‍ പറഞ്ഞു തുടങ്ങി അതെന്റെ നെഴ്സരിലുല്ലതാ "പെറു "കൂട്ടി നാന്‍ ചോണ്ട് (ചോറ്)ഉണ്ണും "കുറെ "കേറി ഇരുന്നാടും...........അമ്മകും ആദ്യം ഒന്നും മനസിലായില്ല ..............കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാമ ഞങ്ങളെ പുട്ടുകഴിക്കാന്‍ വിളിച്ചു ചെന്നപോള്‍ പുട്ടും പയറുമാണ് കഴിക്കാന്‍ എടുത്തു വച്ചേക്കുന്നത് അതുകണ്ടപ്പോള്‍ വിനു പറഞ്ഞു ഇതാ "പെറു "ഇതു കൂട്ടിയാ ഞാന്‍ നേഴ്സറിയില്‍ ചോണ്ട് ഉന്നുനേ ഞാന്‍ ഞെട്ടി ആഹ ഇതാണോ ഇവന്‍ പെറുന്നു പറഞ്ഞെ ഇനിയെന്താ ഈ "കുറ" കുറച്ചു കഴിഞ്ഞപോള്‍ അതും അവന്‍ തന്നെ കാണിച്ചു തന്നു ഈ "കുറക്കു ചെവിണ്ട്‌ അതീ പിടിച്ചാ അത് കേടന്നാടും ..................."വേറൊന്നുമല്ല അത് കുതിരയാണ് ................ഇതു കേട്ടതും എല്ലാരും കൂടി ചിരി തുടങ്ങി ഇതാണോ ഈ "പെറും കുറേം" ഇതിന്നാണോ നീ ഇവന്റെ കൂടെ പഠിക്കാന് പറഞ്ഞത് .......................കേട്ടപോ എനിക്കും ചിരി വന്നു ..................................

ഇപ്പോഴും ഞങ്ങള്‍ അവനെ വിളിക്കും "പെറും കുറേം" അപ്പോള്‍ അവന്റെ ദേഷ്യം ഒന്ന് കാണേണ്ടത് തന്നെയാണ് .....................................

Friday, March 26, 2010

ദേ ഭൂതം വന്നെ !


ഞങള്‍ അന്ന് തീരെ കുഞ്ഞിതാണ് ,ചുറ്റും നടക്കുനതിനെ പറ്റി വലിയ ധാരണയില്ല .....................
സ്കൂള്‍ വെകേഷന്‍ വരാന്‍ വേണ്ടി കാത്ത്തിരിക്കലാണ് ഞങള്‍ എല്ലാവരും ................വെകേഷന്‍ ആയാല്‍ നാട്ടില്‍ പോകാം ..............
ഞങ്ങള്‍ മാത്രമേ നാട്ടില്‍ നിന്നു വളരെ ദൂരെയുള്ളൂ .......എന്‍റെ അച്ഛന് ദൂരെ ഉള്ള കമ്പനിയിലായിരുന്നു ജോലി ................അവിടെ ഞാനും അച്ഛനും അമ്മയും അവിടെത്തെ കോര്‍ട്ടെര്‍സ്സില്‍ ആണ് താമസം .എന്‍റെ അച്ഛന്‍ പട്ടാള ചിട്ടയിലാണ് ഞങ്ങളെ വളര്‍ത്തിയത്‌ ..............ആ വീട്ടില്‍ ആകെ മൂന്നു മുറിയാ ഉള്ളത് അതുകൊണ്ടുതന്നെ എനിക്കവിടം ഇഷ്ടമല്ലായിരുന്നു .എപ്പോഴും നാല് ചുമരിന്‍ കീഴില്‍ ജീവിതം തളച്ച പോലെ തോന്നുമായിരുന്നു .അതുകൊണ്ടുതന്നെ വെകേഷന്‍ എന്നാല്‍ സ്വാതന്ത്രത്തിന്റെ ദിവസങ്ങളാണ് ...........................
അങ്ങനെ ഒരു വെകെഷന് ഞങ്ങള്‍ നാട്ടിലെത്തി അവിടെ എന്നെ കാത്തു ചേട്ടായി മാരും എന്‍റെ കൂട്ടികാരും എന്തിനും തയ്യാറായി നില്‍ക്കുന്നു .....ഞാനെത്തിയാലെ കുസൃതിക്കു ആക്കം കൂടൂ ........................അങ്ങനെ ഞങ്ങള്‍ തിമിര്‍ക്കും ....................രാവിലെ കണ്ണ്തുറന്നു പല്ലുതെക്കുന്നവരെ ഞങ്ങളെ വീട്ടില്‍ കാണും പിന്നെ എല്ലാരും കൂടി പോയാല്‍ രാത്രി ഉറങ്ങാനേ വീട്ടിലെത്തു ...............അതിനിടയ്ക്ക് എല്ലാം തകര്‍ത്തിരിക്കും .................ഞങ്ങളുടെ മുന്നില്‍ കാണുന്നതെല്ലാം ..........................
ഞങ്ങളുടെ തറവാടിനു ചുറ്റും നിറയെ മരങ്ങളാണ് പ്ലാവും മാവും ആഞ്ഞിലിയും അങ്ങനെ പലതും എപ്പോഴും വീടിന്റെ മുറ്റത്തു ഇലകള്‍ കാണും അതടിച്ചുവാരി ഏതെങ്കിലും മൂലയ്ക്ക് കൂട്ടിവച്ച്ചിട്ടുണ്ടാവും ......................
ഒരുദിവസം വൈകിട്ട് ഞങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോള്‍ ചേട്ടായി ചോദിച്ചു നീ ഭൂതം വരുന്ന കണ്ടിട്ടുണ്ടോ .............ഞാന്‍ പറഞ്ഞു ഇല്ല.........എന്താ ?
ഞാന്‍ കാണിച്ചുതരാം ..................ഞങ്ങള്‍ക്കെല്ലാം വല്ലാത്ത ആവേശമായി ................ശരി കാണിച്ചു താ ...................
ചേട്ടായി വീട്ടിലേക്കു പോകുന്നതും എന്തോ എടുത്തോണ്ട് വരുന്നതും കണ്ടു .................പിന്നെ വേഗം ഞങ്ങളെയും കൂട്ടി പറമ്പിന്‍റെ മൂലക്കെക്ക്ക് പോയി ...............എന്നിട്ട് കൂട്ടിയിട്ടെക്കുന്ന ചപ്പിനു തീയിട്ടു അതിനുമുന്‍പ്‌ മുകളിലുള്ള ചവറിലേക്ക് കുറച്ചു വെള്ളം തളിച്ചു............താഴേന്നു പുക പുകഞ്ഞു പുകഞ്ഞു മുകളിലെക്കുവന്നു ........................വെള്ളുത്ത്ത കട്ട പുക വന്നു അത് കണ്ടപ്പോള്‍ ചേട്ടായി പറഞ്ഞു തീ കേടരുത് ഭൂതം ഇപ്പോള്‍ വരും ....................ഞങ്ങള്‍ വേഗം നിറയെ ചവറു കൊണ്ടുവന്നു അതിനുമുകളിക്കിട്ടു ..............................കുറച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ആക്രോശവും ചീത്തവിളിയും അശരീരി പോലെ പുകയില്‍ നിന്നു കേട്ടു.....................ഞങ്ങള്‍ പേടിച്ചു നാലുപാടും ചിതറിയോടി .........................................ഓരോരുത്തര്‍ ഓരോ സ്ഥലത്ത് ഒളിച്ചിരുന്നു .
ഞാന്‍ വേഗം മുറിയിലേക്കോടി കട്ടിലിനടിയില്‍ കേറിയിരുന്നു .............................
പുറത്ത് ഭയങ്കര ബഹളം .................ഭൂതം ചീത്ത വിളിക്കുന്നു ......................എന്തൊക്കെയോ പറയുന്നു ...............പക്ഷെ അലാവുദീന്റെ ഭൂതം നല്ലവനായിരുന്നല്ലോ .............എന്ന് മനസിലോര്ത്തോഴേക്കും പുറത്തു നല്ലൊരടി വീണു ................എന്താന്ന് മനസിലാവുന്നതിനു മുന്‍പ് തന്നെ അച്ഛന്‍ എന്നെ തൂക്കിയെടുത്തു കുറെ അടിതന്നു ..........................അമ്മയും അമ്മാമ്മയും അമ്മാവനും ഓടി വന്നു തടഞ്ഞിട്ടും അച്ഛനെവിടെ നിര്‍ത്താന്‍ ...............അവസാനം അച്ഛന്‍ എന്നെ വിട്ടു .......................അപ്പുറത്ത് അമ്മപറയുന്നത്‌ കേട്ടു .............ഞാങ്ങണ്ടേ പറമ്പിനു മുകളിലത്തെ പറമ്പിലെ തഗ്ഗമ്മ ചേച്ചി അവിടെ പുല്ലു ചെത്തുന്നുണ്ടായിരുന്നു ............. പുക കാരണം ഒന്നും കാണാന്‍ പറ്റുന്നില്ല പിന്നെ വല്ലാത്ത ചുമയും ............. ദേഷ്യത്തിന് പുള്ളിക്കാരി ഞങ്ങളെ ചീത്ത വിളിച്ചതാ കേട്ടത് ..................എന്തായാലും ഭൂതം തന്നെയാ വന്നത് എന്നെ തല്ലുകൊള്ളിച്ച "തന്ഗ്ഗമ്മ ഭൂതം "..........................................

Wednesday, March 24, 2010

ടാലെന്റ്സ് ഡേ

ഞങ്ങള്‍ ട്രെയിനിംഗ് കോളേജില്‍ പഠിക്കുന്നകാലം .ഞങ്ങുടെ കൂടെ ഒരുപാട് പേരുണ്ട് .അധ്യാപകരാവാന്‍ പഠിക്കുന്നവരാകയാല്‍ ഞങ്ങള്‍ക്ക്ക് മറ്റുള്ളവരെ അഭിമുകികരിക്കാന്‍ മടിപാടില്ല അതുകൊണ്ട് തന്നെ ഞങ്ങളുടെ നാണം മാറ്റാന്‍ അവിടെ പല പ്രോഗ്രാമും നടത്തിയിരുന്നു എന്നാലും ഞങ്ങളല്ലേ പാര്‍ട്ടികള്‍ എല്ലാം ഉഴപ്പിക്കളയും അങ്ങനെ ഒരുനാള്‍ ഞങ്ങളോട് പറഞ്ഞു നാളെ "ടാലെന്റ്സ് ഡേ " ഞങ്ങള്‍ ഞെട്ടി .ദൈവമേ നാളെ ലീവ് എടുക്കാന്‍ പോലും പറ്റില്ലല്ലോ ....................ഇനി എന്തുചെയും .................ഞങ്ങളെ കുടുക്കാന്‍ വേണ്ടി ചെയ്തതാവണം ഇനി രക്ഷയില്ല ....................പെട്ടുപോയല്ലോ .................
എല്ലാരും കലശലായ പ്രാക്ടീസ് ചെയ്യുന്നു ............മരണ പ്രാക്ടീസ്............ആദ്യമായ് സ്റ്റേജില്‍ കേറുന്നവരും ഉണ്ട് കൂട്ടത്തില്‍ .................ഞാന്‍ നോക്കിട്ടു ഒരു വഴിയും കാണാനില്ല സ്റ്റേജില്‍ കേറിയേ പറ്റു...............പാടാനരിയുന്നവരെല്ലാം ഗ്രൂപുകളായി പാടാന്‍ തുടങ്ങി ...............പെണ്‍കുട്ടികളുടെ സംഘഗാനം തുടങ്ങി ...............പാടി പാടി തരുണീ മണികള്‍ തളര്‍ന്നു തുടങി ...............എന്തുചെയ്യാന്‍ ................അങ്ങനെ പെണ്‍പിള്ളേരെല്ലാം സംഘഗാനം പാടി രക്ഷ പെട്ടു.....അടുത്തത് ആണ്‍കുട്ടികളുടെ ഊഴം എത്തി ..........ആരും വിട്ടുകൊടുക്കുന്നില്ല അറിയാവുന്ന രാഗത്തില്‍ പാടി തിമിര്‍ക്കുകയാണ്‌ ...............കേട്ട് ഞങ്ങളുടെ കര്നപടം പൊളിഞ്ഞു ................ഇറങ്ങി വരാന്‍ ആര്‍കും ഒരു ഉദ്ദേശവുമില്ല ..............അവസാനം സംഘാടകര്‍ പറഞ്ഞു താഴെയിറക്കി .............അങ്ങനെ പോകുമ്പോളാണ് നമ്മുടെ നായിക വരുന്നത് ............
പുള്ളിക്കാരി തനിയെ എന്തോചെയ്യാന്‍ പോകുന്നു ..............ആഹ കൊള്ളാല്ലോ എവള്‍ക്കിത്രേ ധെരമോ ............എന്നാ ഒന്ന് കാണാലോ ...............
പുള്ളികാരി ദാ സ്റ്റേജില്‍ കേറി മന്ദം മന്ദം കടന്നു വരുന്നു ...............മൈക്കിന്റെ മുന്നില്‍ വന്നു നിന്നു..........പതുക്കെ വാ തുറന്നു ................പിന്നെയങ്ങട്ടു ഘോര ഘോര പ്രസംഗിക്കാന്‍ തുടങ്ങി ....................ഇവള്‍ ആള് കൊള്ളാമല്ലോ ..............ദേശ സ്നേഹമാണ് വിഷയം .........................എല്ലാം നല്ല പോയിന്റ്‌ ...................ക്രിക്കെട്ടും ,വാദുവയ്പ്പും ,ചരിത്രവും എല്ലാം അനര്‍ഗള നിര്‍ഗളം ഒഴുകി തുടങ്ങി ............ഞങ്ങള്‍ എല്ലാം ലയിച്ചിരിക്കുന്നു ..............അങ്ങനെ പുള്ളിക്കാരി പ്രസംഗം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പാ.............ഞങ്ങള്‍ മനസ്സില്‍ പറഞ്ഞു ഇവള്‍ക് നല്ലോണം ക്ലാസ്സ്‌ എടുക്ക്കാന്‍ പറ്റും കൊള്ളാം കലക്കന്‍ .................അങ്ങനെ വിചാരിച്ചിരിക്കുമ്പോള്‍ ദാ വരുന്നു നല്ല പോയിന്റ്‌ ...........................അങ്ങനെ ആയിരത്തി തൊള്ളായിരത്തി നാല്പത്തി അഞ്ചു ആഗുസ്റ്റ് പതിനഞ്ചുനു ഇന്ത്യക്ക് സ്വാതന്ധ്രം കിട്ടിയിരിക്കുന്നു !എല്ലാവരും ഞെട്ടി എന്ത് ഇതെങ്ങനെ സംഭവിച്ചു ..............വിചാരിച്ചതിലും രണ്ടുകൊല്ലം മുന്‍പ് കിട്ടിയോ ....................ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല ....................പുള്ളിക്കരിക്കണേല്‍ എന്ത് സംഭവിച്ചെന്നു ഒരു പിടിയുമില്ല ...................താഴെ ഇറങ്ങി വന്നപോളാണ് പുള്ളിക്കാരിക്ക് കാര്യം പിടികിട്ടിയത് ..............പാവം പിന്നെ ഒന്നും മിണ്ടിയില്ല ............വേഗം സ്ഥലം കാലിയാക്കി ...................എങ്കിലും വിചാരിച്ചതിലും രണ്ടുകൊല്ലം മുന്‍പ് കാര്യം നടന്നിട്ടാണോ കര്‍ത്താവേ എല്ലാരും ഇത്രേം കഷ്ടപെട്ടത്‌ ............................. അങ്ങനെ പുള്ളിക്കാരിടെ ടാലെന്റെ ഞങ്ങള്‍ എല്ലാവരും അറിഞ്ഞു .................