Friday, March 26, 2010

ദേ ഭൂതം വന്നെ !


ഞങള്‍ അന്ന് തീരെ കുഞ്ഞിതാണ് ,ചുറ്റും നടക്കുനതിനെ പറ്റി വലിയ ധാരണയില്ല .....................
സ്കൂള്‍ വെകേഷന്‍ വരാന്‍ വേണ്ടി കാത്ത്തിരിക്കലാണ് ഞങള്‍ എല്ലാവരും ................വെകേഷന്‍ ആയാല്‍ നാട്ടില്‍ പോകാം ..............
ഞങ്ങള്‍ മാത്രമേ നാട്ടില്‍ നിന്നു വളരെ ദൂരെയുള്ളൂ .......എന്‍റെ അച്ഛന് ദൂരെ ഉള്ള കമ്പനിയിലായിരുന്നു ജോലി ................അവിടെ ഞാനും അച്ഛനും അമ്മയും അവിടെത്തെ കോര്‍ട്ടെര്‍സ്സില്‍ ആണ് താമസം .എന്‍റെ അച്ഛന്‍ പട്ടാള ചിട്ടയിലാണ് ഞങ്ങളെ വളര്‍ത്തിയത്‌ ..............ആ വീട്ടില്‍ ആകെ മൂന്നു മുറിയാ ഉള്ളത് അതുകൊണ്ടുതന്നെ എനിക്കവിടം ഇഷ്ടമല്ലായിരുന്നു .എപ്പോഴും നാല് ചുമരിന്‍ കീഴില്‍ ജീവിതം തളച്ച പോലെ തോന്നുമായിരുന്നു .അതുകൊണ്ടുതന്നെ വെകേഷന്‍ എന്നാല്‍ സ്വാതന്ത്രത്തിന്റെ ദിവസങ്ങളാണ് ...........................
അങ്ങനെ ഒരു വെകെഷന് ഞങ്ങള്‍ നാട്ടിലെത്തി അവിടെ എന്നെ കാത്തു ചേട്ടായി മാരും എന്‍റെ കൂട്ടികാരും എന്തിനും തയ്യാറായി നില്‍ക്കുന്നു .....ഞാനെത്തിയാലെ കുസൃതിക്കു ആക്കം കൂടൂ ........................അങ്ങനെ ഞങ്ങള്‍ തിമിര്‍ക്കും ....................രാവിലെ കണ്ണ്തുറന്നു പല്ലുതെക്കുന്നവരെ ഞങ്ങളെ വീട്ടില്‍ കാണും പിന്നെ എല്ലാരും കൂടി പോയാല്‍ രാത്രി ഉറങ്ങാനേ വീട്ടിലെത്തു ...............അതിനിടയ്ക്ക് എല്ലാം തകര്‍ത്തിരിക്കും .................ഞങ്ങളുടെ മുന്നില്‍ കാണുന്നതെല്ലാം ..........................
ഞങ്ങളുടെ തറവാടിനു ചുറ്റും നിറയെ മരങ്ങളാണ് പ്ലാവും മാവും ആഞ്ഞിലിയും അങ്ങനെ പലതും എപ്പോഴും വീടിന്റെ മുറ്റത്തു ഇലകള്‍ കാണും അതടിച്ചുവാരി ഏതെങ്കിലും മൂലയ്ക്ക് കൂട്ടിവച്ച്ചിട്ടുണ്ടാവും ......................
ഒരുദിവസം വൈകിട്ട് ഞങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോള്‍ ചേട്ടായി ചോദിച്ചു നീ ഭൂതം വരുന്ന കണ്ടിട്ടുണ്ടോ .............ഞാന്‍ പറഞ്ഞു ഇല്ല.........എന്താ ?
ഞാന്‍ കാണിച്ചുതരാം ..................ഞങ്ങള്‍ക്കെല്ലാം വല്ലാത്ത ആവേശമായി ................ശരി കാണിച്ചു താ ...................
ചേട്ടായി വീട്ടിലേക്കു പോകുന്നതും എന്തോ എടുത്തോണ്ട് വരുന്നതും കണ്ടു .................പിന്നെ വേഗം ഞങ്ങളെയും കൂട്ടി പറമ്പിന്‍റെ മൂലക്കെക്ക്ക് പോയി ...............എന്നിട്ട് കൂട്ടിയിട്ടെക്കുന്ന ചപ്പിനു തീയിട്ടു അതിനുമുന്‍പ്‌ മുകളിലുള്ള ചവറിലേക്ക് കുറച്ചു വെള്ളം തളിച്ചു............താഴേന്നു പുക പുകഞ്ഞു പുകഞ്ഞു മുകളിലെക്കുവന്നു ........................വെള്ളുത്ത്ത കട്ട പുക വന്നു അത് കണ്ടപ്പോള്‍ ചേട്ടായി പറഞ്ഞു തീ കേടരുത് ഭൂതം ഇപ്പോള്‍ വരും ....................ഞങ്ങള്‍ വേഗം നിറയെ ചവറു കൊണ്ടുവന്നു അതിനുമുകളിക്കിട്ടു ..............................കുറച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ആക്രോശവും ചീത്തവിളിയും അശരീരി പോലെ പുകയില്‍ നിന്നു കേട്ടു.....................ഞങ്ങള്‍ പേടിച്ചു നാലുപാടും ചിതറിയോടി .........................................ഓരോരുത്തര്‍ ഓരോ സ്ഥലത്ത് ഒളിച്ചിരുന്നു .
ഞാന്‍ വേഗം മുറിയിലേക്കോടി കട്ടിലിനടിയില്‍ കേറിയിരുന്നു .............................
പുറത്ത് ഭയങ്കര ബഹളം .................ഭൂതം ചീത്ത വിളിക്കുന്നു ......................എന്തൊക്കെയോ പറയുന്നു ...............പക്ഷെ അലാവുദീന്റെ ഭൂതം നല്ലവനായിരുന്നല്ലോ .............എന്ന് മനസിലോര്ത്തോഴേക്കും പുറത്തു നല്ലൊരടി വീണു ................എന്താന്ന് മനസിലാവുന്നതിനു മുന്‍പ് തന്നെ അച്ഛന്‍ എന്നെ തൂക്കിയെടുത്തു കുറെ അടിതന്നു ..........................അമ്മയും അമ്മാമ്മയും അമ്മാവനും ഓടി വന്നു തടഞ്ഞിട്ടും അച്ഛനെവിടെ നിര്‍ത്താന്‍ ...............അവസാനം അച്ഛന്‍ എന്നെ വിട്ടു .......................അപ്പുറത്ത് അമ്മപറയുന്നത്‌ കേട്ടു .............ഞാങ്ങണ്ടേ പറമ്പിനു മുകളിലത്തെ പറമ്പിലെ തഗ്ഗമ്മ ചേച്ചി അവിടെ പുല്ലു ചെത്തുന്നുണ്ടായിരുന്നു ............. പുക കാരണം ഒന്നും കാണാന്‍ പറ്റുന്നില്ല പിന്നെ വല്ലാത്ത ചുമയും ............. ദേഷ്യത്തിന് പുള്ളിക്കാരി ഞങ്ങളെ ചീത്ത വിളിച്ചതാ കേട്ടത് ..................എന്തായാലും ഭൂതം തന്നെയാ വന്നത് എന്നെ തല്ലുകൊള്ളിച്ച "തന്ഗ്ഗമ്മ ഭൂതം "..........................................

No comments:

Post a Comment