
ഇരുണ്ട ആ കാട് ഇപ്പോള്‍ ഓര്‍മയില്‍ പോലുമില്ല .നാളെ ഞങ്ങള്‍ ഈ ലോകത്തുനിന്ന് തന്നെ അപ്രത്യേക്ഷമായെക്കാം .എന്നിട്ട് വംശനാശം സംഭവിച്ചവരുടെ ലിസ്റ്റിലേക്ക് ഞങ്ങളുടെ പേരും കൂടി ചേര്‍ക്കാമല്ലോ അല്ലെ ? ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു ?
വന്യമായ ആ സൌദര്യത്തില്‍ വിഹരിച്ചിരുന്ന ഞങ്ങളെ ആദ്യം സര്‍ക്കസിലെക്കും പിന്നീട് കാഴ്ച ബംഗ്ലാവിലെക്കും കൊണ്ടുപോയി പിന്നീട് ഞങ്ങളുടെ വാസസ്ഥലത്തെ കൈയേറി .തോലിനും മറ്റുമായി ഞങ്ങളെ ഓരോരുത്തരെയായി കൊന്നൊടുക്കി ................. എന്നിട്ട് എന്തുനേടി നിങ്ങള്‍ ? പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങള്ക്ക് വിവേകമുണ്ടെന്നു ഒരുപക്ഷെ അതാണ് ഞങ്ങളുടെ നാശത്തിനു വഴിവച്ചത് ............ദൈവം നിങ്ങള്‍ക്ക് ആകഴിവ് തരാതിരുന്നെങ്ങില്‍ ഈഭൂമി ഒരിക്കലും ഞങ്ങള്‍ക്കന്യമാവില്ലയിരുന്നു ..................... ഒന്നില്ലെങ്ങിലും ഞങ്ങള്‍ നിങ്ങളുടെ ദേശിയ മൃഗമല്ലേ എന്നിട്ടാണോ ഞങ്ങള്‍ക്കീഅവസ്ഥ .................ഞങ്ങളെ സംരക്ഷിക്കാനുള്ള കടമ നിങ്ങള്‍ക്കില്ലേ ..............
ഇന്നലെ ഒരു പരസ്യത്തില്‍ ഒരു കടുവാകുഞ്ഞു അതിന്റെ അമ്മയെ കാത്തിരിക്കുന്നത് കണ്ടു അതിന്റെ ആത്മഗതം ഇങ്ങനെ "എന്റെ അമ്മയെ കാണാനില്ലല്ലോ എവിടെപോയി .................ഇനി വരുമോ ?"
ആ പരസ്യത്തില്‍ കണ്ട കടുവാ കുഞ്ഞിന്റെ കണ്ണില്‍ കണ്ട ഭാവങ്ങള്‍ ഇതല്ലേ .............നമ്മളെ പോലെ അവര്‍ക്കും ജീവിക്കാനുള്ള അവസരം നല്‍കൂ ...................അവരെ രക്ഷിക്കൂ ........................
"സേവ് ടൈഗര്‍"
ചിത്രങ്ങള്‍ക്ക് കടപാട് -ഗൂഗിള്‍



